Skip to main content

Posts

Showing posts from March, 2019

ആധുനികത പടർന്നു പന്തലിക്കുമ്പോൾ

മഷിപുരണ്ട പേനകൾക്കും പേപ്പറുകൾക്കും വിടപറയുന്നൊരു കാലത്താണ് നമ്മളുള്ളത്. നമ്മൾ നമ്മിൽ  നിന്നുമകന്നു ഞാനിലേക്കും എന്നിലേക്കും മാത്രമായി ചുരുങ്ങിയ കാലം.  കമ്പ്യൂട്ടർ എന്ന മെഷീൻ വന്നതിൽ പിന്നെ അങ്ങനെയാ അങ്ങാടിയില്ല അയല്പക്കമില്ല ആളുകളുമില്ല അരങ്ങുമില്ല അന്തിയുമില്ല എല്ലാം കമ്പ്യൂട്ടറും അവന്റെ  മകൻ  ഫോണും കയ്യടക്കിയിരിക്കുന്നു. ഈ ഫോൺ മറ്റൊരാളുമായി ബന്ധപ്പെടാൻ മാത്രമല്ല മ്മളെക്കാൾ സ്മാർടാവാൻ തുടങ്ങുകയാണവൻ. ഞമ്മൾ അറിഞ്ഞും അറിയാതെയും അവൻ നമ്മളെ പറ്റി വലിയൊരു പഠനം നടത്തുന്നുണ്ടത്രേ. മുന്തിയ ഫോണുകൾ നമ്മളെ കൂടുതൽ പഠിക്കുന്നവർ നമ്മൾ കുടിക്കുന്നതും നടക്കുന്നതും പറയുന്നതും കാണുന്നതും കേൾക്കുന്നതും നമ്മളെ പറ്റിയെല്ലാം നമ്മുടെ അമ്മയെക്കാളേറെ എന്തിനേറെ  നമ്മൾ അടുത്തതെന്തു ചിന്തിക്കും എന്ത് വാങ്ങിക്കും എന്നുവരെയൊക്കെ അവൻ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഒരു വേള വിശ്രമിക്കാനുള്ള നമ്മുടെ ആസക്തി പോലും നഷ്ടമായിരിയ്ക്കുന്നു. ദിവസോം 24 മണിക്കൂറും നമ്മൾ  ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ജീവിക്കാൻ ആണ് വർക്ക് ചെയ്യുന്നതെങ്കിലും ജീവിതം തന്നെ ജോലിയായി തീർന്ന അവസ്ഥ ഇപ്പോൾ സം...